അബിജാന്‍ മലയാളീസിന്‍റെ ജന്മനാടിനൊരു കെെത്താങ്ങ്
Tuesday, September 25, 2018 3:35 PM IST
അബിജാന്‍: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ എെവറി കോസ്റ്റിലെ മലയാളികളുടെ കൂട്ടായ്മ "അബിജാന്‍ മലയാളീസ്' പ്രളയദുരിത ബാധിതർക്കായി സ്വരൂപിച്ച പണം സംസ്ഥാന സർക്കാരിന് കൈമാറി. 6.18 ലക്ഷം രൂപയാണ് സംഘടന ശേഖരിച്ചത്. അസോസിയേഷൻ ഭാരവാഹികളായ ബെെജു ശാന്ത, അജയന്‍ ശങ്കര്‍, അനീഷ് കല്ലട തുടങ്ങിയവർ കൊല്ലം കളക്ടർ ഡോ.കാർത്തികേയന് നേരിട്ടെത്തി ചെക്ക് കൈമാറുകയായിരുന്നു.

ഐവറി കോസ്റ്റിലെ മലയാളികളുടെ സംഘടനയായ അബിജാൻ മലയാളീസ് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച സംഘടന എന്ന് പേര് നേടിയെടുത്തിരുന്നു. നവകേരള സൃഷ്ടിക്കായി സംഘടനയോട് സഹായിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.