ആ​രോ​ഗ്യ മാ​താ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം ഒ​ക്ടോ: 28ന്
Friday, October 19, 2018 9:45 PM IST
ന്യൂ​ഡ​ൽ​ഹി: ഓഖ്‌ല മ​സി​ഗ​ഡ് ആ​രോ​ഗ്യ മാ​താ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 28 ഞാ​യ​റാ​ഴ്ച ന​ട​ക്ക​പ്പെ​ടും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി 27നു ​വൈ​കു​ന്നേ​രം 5ന് ​സ​ർ​വ​മ​ത സ​മ്മേ​ള​ന​വും പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും. സ​മ്മേ​ള​നം ന​യി​ക്കു​ന്ന​ത് റ​വ. ഡോ. ​എം.​ഡി. തോ​മ​സിന്‍റെ നേതൃത്തിലാണ്.

ഒ​ക്ടോ​ബ​ർ 28 വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ​ബ​ലി​ക്കു ആ​ഗ്ര രൂ​പ​ത അ​ർ​ച്ച​ബി​പ്പ് ആ​ൽ​ബ​ർ​ട്ട് ഡി ​സോ​സ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ഡ​ൽ​ഹി അ​തി​രൂ​പ​ത അ​ർ​ച്ച​ബി​ഷ​പ്പ് അ​നി​ൽ ജെ.​ടി കൂ​ട്ടോ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​സ്റ്റി​സ് കു​രി​യ​ൻ ജോ​സ​ഫ് , ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും. വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾക്ക് വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് മ​ണി​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: 9999579920

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്