എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. പി​ടി. തോ​മ​സും വി.​ടി. ബ​ൽ​റാ​മും 18ന് ​മെ​ൽ​ബ​ണി​ൽ പ്ര​സം​ഗി​ക്കു​ന്നു
Wednesday, November 7, 2018 3:00 AM IST
മെ​ൽ​ബ​ണ്‍: ഒ​ഐ​സി​സി​യു​ടെ ക്ഷ​ണ​പ്ര​കാ​രം ഓ​സ്ട്രേ​ലി​യാ​യി​ൽ അ​ഡ്വ പി​ടി. തോ​മ​സ് എം​എ​ൽ​എ​യും വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ​യും മെ​ൽ​ബ​ണി​ൽ പ്ര​സം​ഗി​ക്കും. ഒ​ഐ​സി​സി ഒ​രു​ക്കു​ന്ന നെ​ഹ്റു ജ​യ​ന്തി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ണ് ഇ​രു​വ​രും എ​ത്തു​ന്ന​ത്. ഓ​സ്ടേ​ലി​യാ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ.​ഐ.​സി.​സി.​യു​ടെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മെ​ൽ​ബ​ണി​ലെ ഗ്രീ​ൻ​സ് ബ​റോ സെ​ർ​ബി​യ​ൻ ഓ​ർ​ത്ത് സോ​ക്സ് ഹാ​ളി​ൽ ന​വം​ബ​ർ 18 വൈ​കീ​ട്ട് 6ന് ​ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങും.

കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ അ​ഡ്വ. പി​ടി. തോ​മ​സ് ദീ​ർ​ഘ​നാ​ളാ​യി തൊ​ടു​പു​ഴ​, ഇ​ടു​ക്കി​ എം​എ​ൽ​എയാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ തൃ​ക്കാ​ക്ക​ര​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു. തൃ​ത്താ​ല​യു​ടെ എം​എ​ൽ​എ​യും യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഹ​ര​മാ​യി മാ​റി​യ വി.​ടി.​ബ​ൽ​റാം മി​ക​ച്ചൊ​രു പ്രാ​സം​ഗീ​ക​നും വാ​ഗ്മി​യു​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 0432 583 746 , 0406 655 225 , 0401955965.


റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്