ക്രിസ്മസ് കരോൾ ഗാനവുമായി ഓസ്ട്രേലിയയിൽനിന്നും അനിൽ പോളും ഗായകൻ ഷൈൻ കുമാറും
Wednesday, November 21, 2018 9:10 PM IST
മെൽബൺ: ക്രിസ്മസിനോടനുബന്ധിച്ച് തിരുപ്പിറവിയുടെ രക്ഷാസന്ദേശവുമായി അനിൽ പോൾ ഞാറ്റുംകാലായിൽ, ഓസ്‌ട്രേലിയ രചിച്ചു ഈണം നല്‍കിയ ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം "ദൈവസുതൻ നരനായി അവതരിച്ചീരാവിൽ ...' എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു.

പ്രശസ്ത ഗായകൻ ഷൈൻ കുമാർ (smule fame) ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും റിക്കാർഡിംഗ് നിർവഹിച്ചിരിക്കുന്നത് പെരുന്പാവൂരിലെ മേളം റിക്കാർഡിംഗ് സ്റ്റുഡിയോ ആണ്. ഹൃദ്യമായ ആലാപനവും അര്‍ഥസമ്പുഷ്ടമായ വരികളും കൊണ്ട് ഗാനം ശ്രദ്ധേയമാകുന്നു.

അനിൽ പോൾ മെൽബൺ സെൻറ് ജോർജ് യാക്കോബായ പള്ളി ഇടവകാംഗമാണ്.

https://youtu.be/6n7aYK5bcck

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ