സിഡ്നിയിൽ ഫുഡ്‌ ആന്‍ഡ്‌ ഫൺ ഫെസ്റ്റ് നവംബർ 25 ന്
Friday, November 23, 2018 8:20 PM IST
സിഡ്നി: സെന്‍റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തില്‍ “Food and Fun Fest” നടത്തുന്നു. നവംബര്‍ 25 ന് (ഞായർ) രാവിലെ 11 മുതല്‍ വാട്ടില്‍ ഗ്രോവിലുള്ള പള്ളി കോന്പൗണ്ടിലാണ് ഫെസ്റ്റിവല്‍.

സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പുന്ന വിവിധ സ്റ്റാളുകള്‍ , നാടന്‍ തട്ടുകടകള്‍ ,കുട്ടികള്‍ക്കായി ജംമ്ബിംഗ് കാസില്‍,ഫേയ്സ് പെയിന്‍റിംഗ്, വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ഫെസ്റ്റിവലിന്‍റെ  ഭാഗമായിരിക്കും. റാഫിള്‍ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും ലഭിക്കും. 

ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ നടക്കുന്ന വിവിധ പരിപാടികള്‍ ആസ്വദിക്കാനും സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളുടെ രുചി അറിയുവാനും  ഏവരേയും സിഡ്നി സെന്‍റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഭാരവാഹികൾ സ്വാഗതം ചെയ്തു.

റിപ്പോർട്ട് :സുജീവ് വർഗീസ്