"S T I R ' ശ്രദ്ധയാകർഷിക്കുന്നു
Friday, November 23, 2018 11:55 PM IST
സിഡ്‌നി : കേരളത്തിലെ പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സിഡ്‌നിയിൽ ഒരുക്കിയ ഹ്രസ്വ ഡോക്യുമെന്‍ററി "S T I R ' ഏറെ ശ്രദ്ധയാകർഷിക്കുന്നു. ഏറെ ദൂരെയാണെങ്കിലും ജന്മനാട്ടിൽ
ഒരു ദുരന്തമുണ്ടായപ്പോൾ മറ്റെല്ലാം മറന്നു കേരളത്തോട് ചേർന്നുനിന്ന ഓസ്‌ട്രേലിയൻ പ്രവാസിയുടെ മനസാണ് ഡോക്കുമെന്‍ററി പറയുന്നത്.ഒപ്പം രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഏതാനും ആഴ്ചകളുടെ ദൈർഘ്യത്തിൽ കേരളം കാണുന്ന കുട്ടികളുടെ മനസിന്‍റെ നന്മയും ഇതിൽ പ്രതിപാദിക്കുന്നു .

ഓസ്‌ട്രേലിയൻ മലയാളി പ്രവാസത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് 'സ്റ്റാൻഡ് വിത്ത് കേരള' എന്ന പേരിൽ ആയിരക്കണക്കിന് മലയാളികൾ സിഡ്‌നി മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രശസ്തമായ മാർട്ടിൻ പ്ലേസിൽ ഒരുമിച്ചു കൂടി കേരളജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചത് . ഓസ്‌ട്രേലിയൻ മാധ്യമങ്ങൾക്കൊപ്പം കേരളത്തിലെ മാധ്യമങ്ങളിലും വാർത്ത പ്രാധാന്യം ലഭിക്കുകയും ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധനേടുകയും ചെയ്തിരുന്നു .ഓസ്‌ട്രേലിയയുടെ മറ്റുനഗരങ്ങളിലും ഇത്തരത്തിലിള്ള ഒത്തുചേരലുകൾ നടന്നിരുന്നു. ഇത് വരും തലമുറക്കായി രേഖപ്പെടുത്തി വയ്ക്കുന്നതിനോടൊപ്പം കേരളത്തോട് വലിയ ആത്മബന്ധമില്ലാത്ത ഓസ്‌ടേലിയയിൽ ജനിച്ചുവളര്ന്ന മലയാളി കുട്ടികൾ പ്രളയദുരന്തത്തോടു വൈകാരികമായി പ്രതികരിച്ചതും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട് .

പ്രളയദുരന്തത്തിൽ ജീവരക്ഷകരായി എത്തിയ സാധാരണക്കാർ മുതൽ ഒരു ജന്മദിന ആഘോഷം വേണ്ടന്നുവെച്ചു ആ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കുട്ടികളേ വരെ ഡോക്കുമെന്‍ററിയിൽ പരാമർശിക്കപ്പെടുന്നു.

നവമ്പർ 3 നു നടന്ന സിഡ്‌നി മലയാളി അസോസിയേഷന്‍റെ കേരളപ്പിറവി ആഘോഷത്തിൽ പ്രദർശിപ്പിച്ച ഡോക്കുമെന്‍റി യൂട്യൂബിലും ലഭ്യമാണ്. അവതാരകയും എഴുത്തുകാരിയുമായ എമി റോയിയുടെ ആശയത്തിൽ സിഡ്‌നിയിലെ മീഡിയ പ്രൊഡ്യൂസറായ അമൽ വിൽസനാണ് ഇതിനു സാത്ഷാത്കാരം നൽകിയിരിക്കുന്നത് .

youtube link-https://www.youtube.com/watch?v=uxvN06c-tKg