റവ. ഡോ. റോബി കൂന്താണിയിലിന് യത്രയയപ്പ് നൽകി
Wednesday, December 5, 2018 11:10 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത ചാൻസലർ റവ. ഡോ. റോബി കൂന്താണിയിലിന് സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി. രൂപത ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാൾമാർ, രൂപതയിലെ വിവിധ വൈദികർ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ മൂന്നു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് ഡോ. റോബി, മാതൃ രൂപതയായ പാലക്കാട് രൂപതയിലേക്കാണ് പോകുന്നത്. രൂപതയുടെ ഔദ്യോഗിക ന്യൂസ് ബുള്ളറ്റിൻ ആയ സാന്തോം മെസഞ്ചറിന്‍റെ ചീഫ് എഡിറ്ററായും മാതൃവേദിയുടെ ഡയറക്ടറായും വിവിധ ഇടവകകളിൽ വികാരി ആയും റവ. ഡോ. റോബി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്