ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ പെ​ർ​ത്ത് രൂ​പീ​ക​രി​കൃ​ത​മാ​യി
Wednesday, December 19, 2018 8:27 PM IST
പെ​ർ​ത്ത്: ശ്രീ ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​നാ​രാ​യ​ണ​മി​ഷ​ൻ പെ​ർ​ത്ത് എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​വു​ക, സം​ഘ​ടി​ച്ച് ശ​ക്ത​രാ​കു​ക തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നു തു​ട​ക്ക​മി​ട്ട കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥ​ന നാ​യ​ക​നാ​ണ് ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ.

ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യം പ്ര​വ​ർ​ത്തി​ക​മാ​ക്കാ​നാ​ണ് ശ്രീ​നാ​രാ​യ​ണ​മി​ഷ​ൻ എ​ന്ന സം​ഘ​ട​നാ രൂ​പീ​ക​രി​ച്ച​ത്. വി ​ജ​യ​കു​മാ​ർ പ്ര​സി​ഡ​ന്‍റും രാ​ജി നാ​രാ​യ​ണ്‍ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള സം​ഘ​ട​ന പ​തി​നൊ​ന്നം​ഗ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ക​ര​വ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നീ​ഷ് എം, ​ട്ര​ഷ​റ​ർ വി ​രാ​ജീ​വ് എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് ഗു​രു പൂ​ജ​യും പ്രാ​ർ​ഥ​ന​യും ക്വീ​ൻ​സ് പാ​ർ​ക്കി​ൽ ന​ട​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.snmperth.com എ​ന്ന വെ​ബ്സൈ​റ്റി​ലോ താ​ഴെ​പ്പ​റ​യു​ന്ന മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടു​ക.

0404 463 676 (സെ​ക്ര​ട്ട​റി)
0499 006 900 (പ്ര​സി​ഡ​ന്‍റ്)
റി​പ്പോ​ർ​ട്ട്: ബി​നോ​യ് പോ​ൾ

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തോ​മ​സ്