സിഡ്‌നിയില്‍ ചിത്രരചനാ പരിശീലനം
Friday, December 21, 2018 2:33 PM IST
സിഡ്‌നി: ജീവ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് വര്‍ക് ഷോപ്പുകള്‍ നടത്തപ്പെടുന്നു. തുടക്കകാര്‍ക്കുള്ള പരിശീലനം കൂടാതെ സ്‌കെച്ചിങ് , പെയിന്റിംഗ്, കാരിക്കേച്ചര്‍ ,കാര്‍ട്ടൂണ്‍ എന്നിവയിലും പരിശീലനം നല്‍കുന്നതാണ് .ജനുവരി ഏഴു മുതല്‍ 21 വരെയുള്ള വിവിധ തീയതികളില്‍ ചെറിബ്‌റൂകിലുള്ള ജോണ്‍ പാര്‍ച്ചസ് പബ്ലിക് സ്‌കൂളില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത് .

പത്തുവയസിനു മുകളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സജീവ് 0413931640 എന്ന നമ്പരിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ