ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു സ​മാ​ഹ​രി​ച്ച ര​ണ്ടാം​ഗ​ഡു കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി
Saturday, January 5, 2019 10:16 PM IST
മെ​ൽ​ബ​ണ്‍: ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ കേ​ര​ള​ത്തി​ലെ പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു സ​മാ​ഹ​രി​ച്ച തു​ക യു​ടെ ര​ണ്ടാം​ഗ​ഡു ജ​നു​വ​രി മൂ​ന്നി​ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി. ഏ​ഴു ല​ക്ഷ​ത്തി ഇ​രു​പ​ത്താ​റാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ് ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു എ​ത്തി​യ ര​മേ​ഷ് കു​റു​പ്പ് , സ​ജീ​വ്കു​മാ​ർ, രാ​ജ​ൻ​വീ​ട്ടി​ൽ, ജി​ജോ ടോം ​ജോ​ർ​ജ് , ഷി​ബു പോ​ൾ , സ​ന്ധ്യ രാ​ജ​ൻ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

സാ​ല​റി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്റ്റേ​റ്റ് ക​മ്മി​റ്റി​ക​ൾ നി​ന്ന് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഫ​ണ്ടി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​തു​ക. ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​നാ​യി തു​ട​ർ​ന്നും ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ കൂ​ടു​ത​ൽ ഫ​ണ്ട് ശേ​ഖ​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ