വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 27-ന്
Monday, January 21, 2019 3:34 PM IST
ടൗണ്‍സ്‌വില്ലെ: വിശുദ്ധ രക്തസാഷിയും അത്ഭുത പ്രവര്‍ത്തകനുമായ വി.സെബാസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ജനുവരി 27-നു ഞായറാഴ്ച ടൗണ്‍സ്‌വില്ലെ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ കൊണ്ടാടും. പഞ്ഞം,പട,വസന്ത എന്നിവക്കെതിരെ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ തലമുറയായി വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ നടത്തി വരുന്ന പതിവുണ്ട്. കേരളത്തിലെ വിവിധ സഭകളിലും വി സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷമായി നടത്തുന്നു.

റോമാ സാമ്രാജ്യത്തിലെ മതപീഡനകാലത്തു യേശുവിലുള്ള വിശ്വാസത്തിനുവേണ്ടി സ്വന്തം ജീവന്‍ ഉപേഷിക്കാന്‍ തയാറായ വി സെബസ്ത്യാനോസിന്റെ തിരുനാളാനുസ്മരണം വിശ്വാസ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് പ്രജോദനമായിത്തീരും.

ജനുവരി 27-നു വൈകിട്ട് 5.30 നു തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കു സമാരംഭം കുറിക്കും. ഫാ ജോസഫ് ചാലച്ചിറ ഒസിഡി ആഘോഷമായ തിരുകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തിരുനാളിന്റെ വിവിധ പരിപാടിക്കു ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം, സാബു കമ്മറ്റി അംഗങ്ങളായ ബാബു ലോനപ്പന്‍ ,ജിബിന്‍,സിബി,ആന്റണി എന്നിവര്‍ നേതിര്ത്തം നല്‍കും എന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം.