മെൽബൺ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്‍റെ "ത്രിദിന ക്യാമ്പ് 2019' മാർച്ച് 15, 16, 17 തീയതികളിൽ
Monday, March 4, 2019 11:46 PM IST
മെൽബൺ: ക്നാനായ കാത്തലിക് കോൺഗ്രസിന്‍റെ (MKCC) ഈ വർഷത്തെ വാർഷിക ത്രിദിന ക്യാമ്പ് മാർച്ച് 15, 16, 17 തീയതികളിൽ അലക്സാണ്ട്ര അഡ്വഞ്ചർ റിസോർട്ടിൽ നടക്കും.

MKCC യുടെ ആഭിമുഖ്യത്തിൽ മെൽബൺ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റേയും മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസിന്‍റേയും പുതിയ ചാപ്ലിന് സ്വീകരണം നൽകുകയും കഴിഞ്ഞ പതിനേഴ് വർഷമായി മെൽബണിൽ സേവനം ചെയ്യുകയും മെൽബൺ ക്നാനായ മിഷന്‍റെ പ്രഥമ ചാപ്ലിനുമായിരുന്ന ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് യാത്ര അയപ്പ് നൽകുകയും ചെയ്യും.

മെൽബൺ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്‍റെ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, മുൻ ചാപ്ലിയന്മാരായ ഫാ.തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും മറ്റു വിവിധ തരത്തിലുള്ള പ്രോഗ്രാമുകളും കായികമത്സരങ്ങളുമാണ് സംഘാടകർ ഈ ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്.

MKCC പ്രസിഡന്‍റ് സോളമൻ പാലക്കാട്ട്, സെക്രട്ടറി ഷിനു ജോൺ, വൈസ് പ്രസിഡന്‍റ് ജിജോ മാറികവീട്ടിൽ, ജോയിന്‍റ് സെക്രട്ടറി ജേക്കബ് മാനുവൽ, ട്രഷറർ സിജോ മൈക്കുഴിയിൽ അഡ്‌വൈസേഴ്‌സ് സജി ഇല്ലിപ്പറമ്പിൽ, ജോ മുരിയാന്മ്യാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: സോളമൻ പാലക്കാട്ട്