ജോജി കാഞ്ഞിരപ്പള്ളിയുടെ പിതാവ് എം.വി. വർക്കി നിര്യാതനായി‌
Friday, March 8, 2019 8:31 PM IST
മെൽബൺ : ഒ ഐസിസി വിക്ടോറിയ മുൻപ്രസിഡന്‍റും ഹലോ മലയാളം റേഡിയോയുടെ ഡയറക്ടറുമായ ജോജി കാഞ്ഞിരപ്പള്ളിയുടെ പിതാവ് എരുമേലി കണ്ണിമല മാളിയേക്കൽ എം.വി. വർക്കി (80) നിര്യാതനായി. സംസ്കാരം മാർച്ച് 10ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണി മല സെന്‍റ് ജോസഫ് പള്ളിയിൽ.

ഭാര്യ: പരേതയായ മേരി . മറ്റുമക്കൾ: ജെസി ബേബി വാണിയ പുരയ്ക്കൽ ചേന്നാട് , ജാൻസി ടോമി മൈലോട്ട് ചാരുവേലി , ജിൻസി സനൽ കാഞ്ഞിരത്തുങ്കൽ കോരുത്തോട്, ജോയ്സ് ബിജു പാലുക്കുന്നേൽ നിർമലഗിരി, ജയ്സൺ കണ്ണിമല, ജീന ബോബി പാറയിൽ മുത്തോലി. മരുമക്കൾ: ജിനു വെള്ളാപ്പള്ളിൽ മുക്കൂട്ടുതറ, ഷെറിൻ കുന്നപ്പിള്ളിൽ പൊടി മറ്റം.

പരേതന്‍റെ നിര്യാണത്തിൽ ഒഐസിസി വിക്ടോറിയാ കമ്മിറ്റി അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് എം. ജോർജ്