എൻഎംസിസി "ദശസന്ധ്യ 2019’ മേയ് 4 ന്
Tuesday, April 2, 2019 9:38 PM IST
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് (എൻഎംസിസി) പത്താം വാർഷികാഘോഷം "ദശസന്ധ്യ 2019’ എന്ന പേരിൽ മേയ് നാലിന് (ശനി) ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ നടക്കും.

വൈകുന്നേരം 5ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമാ-കോമഡി താരം ടിനി ടോം മുഖ്യാതിഥിയായി പങ്കെടുക്കും. ടിനി ടോം ഷോ, ചെണ്ടമേളം, ലൈവ് മ്യൂസിക്, പ്രഫഷണൽ ബോളിവുഡ് ഡാൻസ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികളാണ് 5 മണിക്കൂറോളം നീളുന്ന ആഘോഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾ സമാപിക്കും.

വിവരങ്ങൾക്ക്: ഡെന്നി 0430 086 020, സഞ്ജു 0431 545 857, റോഷൻ 0411 849 867, ഷാജി 0431 465 175, സജി 0403 677 835.

റിപ്പോർട്ട് : പോൾ സെബാസ്റ്റ്യൻ