മെൽബണ്‍ കത്തീഡ്രൽ ഇടവകയിൽ നോന്പുകാല വാർഷിക ധ്യാനം ഏപ്രിൽ 5,6,7 തീയതികളിൽ
Wednesday, April 3, 2019 7:42 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ.ജേക്കബ് മഞ്ഞളി നയിക്കുന്ന നോന്പുകാല വാർഷികധ്യാനം ഏപ്രിൽ 5,6,7 (വെള്ളി, ശനി, ഞായർ) തീയതികളിൽ എപ്പിംഗ് സെന്‍റ് മോണിക്ക കോളജ് ഹാളിൽ (അഡ്രസ്: 400 ഡാൽട്ടൻ റോഡ്, എപ്പിംഗ് ) നടക്കും.

വെള്ളി വൈകുന്നേരം 5 മുതൽ 8.45 വരെയും ശനി രാവിലെ 10 മുതൽ 6.30 വരെയും ഞായർ രാവിലെ 10 മുതൽ 7 വരെയുമാണ് ധ്യാനം. ശനിയാഴ്ച കുന്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. സമാപനദിവസമായ ഞായർ വൈകുന്നേരം 4 നുള്ള വിശുദ്ധ കുർബാനയിൽ മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ ആർച്ച് ബിഷപ് കർദ്ദിനാൾ പാട്രിക് ഡി റൊസാരിയൊ വചന സന്ദേശം നൽകും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ