കെഎച്ച്എസ്എം വി​ഷു ആ​ഘോ​ഷം ഏ​പ്രി​ൽ 13ന്
Monday, April 8, 2019 11:06 PM IST
മെ​ൽ​ബ​ണ്‍: കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി മെ​ൽ​ബ​ണ്‍ (KHSM) നേ​തൃ​ത്വ​ത്തി​ൽ വി​ഷു ആ​ഘോ​ഷി​ക്കു​ന്നു. ഏ​പ്രി​ൽ 13 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 4 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ്പ്രിം​ഗ് വേ​ൽ ടൗ​ണ്‍ ഹാ​ളി​ൽ വ​ച്ചു സ​മു​ചി​ത​മാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി വി​ഷു​ക്ക​ണി​യും ഒ​രു​ക്ക​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ’ത​ത്ത്വ​മ​സി’ എ​ന്ന പു​ണ്യ​പു​രാ​ണ നൃ​ത്ത​നാ​ട​കം അ​ര​ങ്ങേ​റു​ന്ന​താ​ണ്.

ഭാ​ര​ത​നാ​ട്യം, ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യി​ലെ നൃ​ത്ത​നൃ​ത്യ​നാ​ട്യ​ങ്ങ​ളു​ടെ സ​മ്മി​ശ്ര​മാ​യ ഈ ​ക​ലാ​രൂ​പം ഏ​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​കു​മെ​ന്ന​തി​ന് സം​ശ​യ​മി​ല്ല. ചെ​ണ്ട​മേ​ള​വും പ​രി​പാ​ടി​ക​ളു​ടെ മാ​റ്റ് കൂ​ട്ടു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​നി​ൽ ബു​ക്ക് ചെ​യ്യാ​നാ​യി ഈ ​ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ക http://www.khsm.org.au/ticket.aspx?evnt=69

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക: 0469214997, 0407490033


റി​പ്പോ​ർ​ട്ട്: വി​ജ​യ​കു​മാ​ര​ൻ