ഡിഎംഎ മയൂർ വിഹാർ ഫേസ്-2 വനിതാ വിഭാഗത്തിന്‍റെ വിഷു, ഈസ്റ്റർ ആഘോഷങ്ങൾ
Saturday, April 27, 2019 5:37 PM IST
ന്യൂ ഡൽഹി: ഡിഎംഎ മയൂർ വിഹാർ ഫേസ്-2 വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം, വിഷു, ഈസ്റ്റർ എന്നിവ സംയുക്തമായി ആഘോഷിച്ചു. ഏപ്രിൽ 24 ന് വൈകുന്നേരം 7ന് മയൂർ വിഹാർ ഫേസ്-2 ലെ പോക്കറ്റ് ബി-യിലുള്ള സാമുദായിക് ഭവനിലായിരുന്നു പരിപാടികൾ.

ആഘോഷ പരിപാടികളോടനുബന്ധിച്ച് ഏരിയ ചെയർമാൻ എം.എൽ. ഭോജന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ വനിതാ വിഭാഗം കൺവീനർ ലതാ മുരളിപ്പിള്ള, ജോയിന്‍റ് കൺവീനർമാരായ ഡോളി ആന്‍റണി, ഡോ. രാജലക്ഷ്മി മുരളിധരൻ, ഫാ. സാന്‍റോ തോമസ് പുതുമനക്കുന്നത്ത് (മേരി മാതാ ചർച്ച്), ഏരിയ സെക്രട്ടറി എൻ. ആർ. മണിലാൽ, കൗൺസിലർ ഭാവ്നാ മാലിക് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു ഡിഎംഎ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് വി.കെ ചന്ദ്രൻ നേതൃത്വം നൽകി. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി