ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടകവയിൽ വി. ഗീവര്ഗീസ്
സഹദായുടെ തിരുനാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ, വി. കുർബാന എന്നിവ നടത്തപ്പെട്ടു. റവ. ഡോ. പീയൂസ് മലേകണ്ടത്തിൽ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. നേർച്ച, ലഘുഭക്ഷണ വിതരണം എന്നിവ പെരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെട്ടു. ആഘോഷപരിപാടികൾക്ക് കൈക്കാരൻ റെജി നെല്ലിക്കുന്നത്ത് നേതൃത്വം നൽകി.