ജസോല ഫാത്തിമ മാതാ ഫൊറോനാപ്പള്ളി തിരുനാൾ മേയ് 10 മുതൽ 19 വരെ
Monday, May 6, 2019 7:24 PM IST
ജസോല /ന്യൂ ഡൽഹി : ജസോല ഫാത്തിമ മാതാ ഫൊറോനാപ്പള്ളിയിൽ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്‍റെ തിരുനാളിന് തുടക്കം കുറിച്ച് ഫൊറോന വികാരി ഫാ. ജൂലിയസ് ജോബ് കൊടി ഉയർത്തും. സഹവികാരി ഫാ. ജോസഫ് ഡെന്നിസ് , കൈക്കാരന്മാർ ജോമോൻ സേവ്യർ, ടോണി ചാഴൂർ, പാരിഷ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.

തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 6.30 ന് ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. മേയ്‌ 10 മുതൽ 19 വരെ നീണ്ടു നിൽക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങളിൽ 11 ന് ഈവനിംഗ് വിജിൽലും, 13 ന് അഖണ്ഡ ജപാലയും, 20ന് മരിച്ചവർക്കുള്ള വിശുദ്ധ കുർബാനയും 19 ന് വൈകിട്ട് 4ന് ആഘോഷമായ വിശുദ്ധ കുർബാനയും പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുനാൾ ദിവസങ്ങളിൽ ഫാ.പോൾ കൊടിയൻ, ഫാ. ആന്‍റണി ലാലു, ഫാ. ജോൺ ദയാനന്ദ്, ഫാ. ജിന്‍റോ കെ. റ്റോം, ഫാ. ഔസേപ്പച്ചൻ മാതാളിക്കുന്നേൽ, ഫാ. കുര്യക്കോസ് ആലവേലിൽ, മോൺ. ഫാ. ജോസ് വെട്ടിക്കൽ, ഫാ. സജി വളവിൽ, ഫാ. ജോമി വാഴക്കാല, ഫാ സാന്‍റോ പുതുമനകുന്നത് തുടങ്ങിയവർ തിരുനാളിന്‍റെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്