ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പ് നൽകി
Monday, May 6, 2019 7:49 PM IST
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ പ്രഥമ ചാപ്ലിനും കഴിഞ്ഞ പതിനഞ്ചു വർഷമായി മെൽബൺ അതിരൂപതക്ക് വേണ്ടി സേവനം ചെയ്ത് മേയ് മൂന്നിന് നാട്ടിലേക്ക് മടങ്ങിയ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് മെൽബണിലെ ക്നാനായ മക്കൾ ഹൃദ്യമായ യാത്രയയപ്പു നൽകി.

ഏപ്രിൽ 28 ന് സെന്‍റ് മേരിസ് ക്നാനായ കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തിൽ സെന്‍റ് ആഗ്നസ് ചർച്ച് ഹയത്തിൽ നടന്ന യാത്രയയപ്പിൽ നിരവധി വൈദികരും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന ഇടവകകളിലെ അംഗങ്ങളും പങ്കെടുത്തു.

സെന്‍റ് സ്റ്റീഫൻ ക്നാനായ പാരിഷ്, ന്യൂയോർക്ക് വികാരി ഫാ. ജോസ് തറക്കൽ, ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, മുൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, കൈക്കാരൻ ഷിനു ജോൺ, മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് പ്രസിഡന്റ് സോളമൻ പാലക്കാട്ട്, മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡന്‍റ് ലിസി കുന്നംപടവിൽ, കെസിവൈഎൽ പ്രസിഡന്‍റ് സ്റ്റെബിൻ ഒക്കാട്ട്, മിഷൻ ലീഗ് ലീഡേഴ്‌സ് അലീന കുരിയൻ, ആഞ്ചലോ ജോസ് എന്നിവർ സംസാരിച്ചു. കൈക്കാരൻ ആന്‍റണി പ്ലാക്കൂട്ടത്തിൽ നന്ദി പറഞ്ഞു.

വിശുദ്ധ ജോൺ നെപുംസ്യാനോസിന്‍റെ നാമഥേയത്തിലുള്ള കുമരകം ഇടവകയിലേക്ക് നിയമിതനായ അദ്ദേഹത്തെ യാത്ര അയയ്ക്കാൻ നിരവധി പേരാണ് മെൽബൺ എയർപോർട്ടിലും എത്തിയത്.

റിപ്പോർട്ട്:സോളമൻ ജോർജ്