കാവ്യവസന്തമൊരുക്കി ബാംഗളൂർ റൈറ്റേഴ്സ് ഫോറം
Saturday, May 11, 2019 6:24 PM IST
ബംഗളൂരു: ബാംഗളൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ കാവ്യവസന്തം കവിതാപരിപാടി സംഘടിപ്പിച്ചു. സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. കെ.ആർ. കിഷോർ, ടി.എം. ശ്രീധരൻ, സുദേവൻ പുത്തൻചിറ, അഡ്വ: ജിബു ജമാൽ, തങ്കച്ചൻ പന്തളം, ജി. കല, കെ. മുഹമ്മദ് കുനിങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്‍റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.

ബംഗളൂരു മലയാളികൾക്ക് സുപരിചിതരായ എഴുത്തുകാർക്ക് പുറമെ പുതുതലമുറയിലെ കവികളും പങ്കെടുത്തു. ഇന്ദിരാ ബാലൻ (സീതായനം), തങ്കച്ചൻ പന്തളം (ആചാരവെടി), അർച്ചന സുനിൽ (വേർപാട്), ആർ.വി. ആചാരി (നാടിനെ ഓർക്കുമ്പോൾ), ദുർഗപ്രസാദ് (നാലു ശബ്ദങ്ങൾ), കെ. ബാലൻ (സ്വപ്ന സാക്ഷാത്കാരം), എം.ബി. മോഹൻദാസ് (ചോദ്യങ്ങളും മറുപടിയും) തുടങ്ങിയവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. കവിതകൾ അവതരിപ്പിച്ചവർക്കുളള ഉപഹാരം രുഗ്മിണി സുധാകരൻ വിതരണം ചെയ്തു.