സെന്‍റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം ഉദ്ഘാടനം ചെയ്തു
Sunday, May 19, 2019 9:47 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഒാ൪ത്തഡോക്സ് ഇടവകയിലെ സെന്‍റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്‍റെ 2019-2020 വർഷത്തെ പ്രവർത്തനോദ്ഘാടനം സവിത വിഹാർ സെന്‍റ് ജോസഫ് അക്കാഡമി പ്രിൻസിപ്പൽ ഫാ. ടി.ആർ. ജിബി നിർവഹിച്ചു. വികാരി റവ. ഫാ. ഉമ്മന്‍ മാതൃു, ഡീക്കന്‍ ഗീവര്‍ഗീസ് , ഡൽഹി ഭദ്രാസനാ യുവജനപ്രസ്ഥാനം ജോയിന്‍റ് സെക്രട്ടറി ഷിജു ദാനിയേല്‍, ഇടവക വൈസ് ചെയ൪മാൻ കോശി പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.