സ്നേഹദീപ്തി - പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ രണ്ടാം ഘട്ടം വയനാട്ടിലെ കൃഷ്ണഗിരിയിൽ
Tuesday, June 4, 2019 7:16 PM IST
ന്യൂഡൽഡി: പ്രളയബാധിത കേരളത്തിന്‍റെ അതിജീവനത്തിനു മലങ്കര ഓർത്തഡോക്സ്‌ സഭ പ്രഖ്യപിച്ച ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി ഡൽഹി ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ നിർമിച്ചു നൽകുന്ന രണ്ടാമത് ഭവനത്തിന്‍റെ കല്ലിടീൽ കർമം ജൂൺ മൂന്നിന് വയനാട്ടിലെ കൃഷ്ണഗിരിയിൽ നടന്നു.

മീനങ്ങാടി സെന്‍റ് പോൾസ് ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. ജോസഫ് പി. വർഗീസ്, ഫാ. സാംസങ് എം. സൈമൺ, ഡൽഹി ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രളയത്തിൽ മണ്ണിടിച്ചിലിൽ തകർന്നുപോയ പഴയ വീടിനുപകരം 2 കിടപ്പുമുറി, ഹാൾ, മറ്റു അടിസ്ഥാനസൗകര്യങ്ങൾ എന്നിവയോടുകൂടിയ ഭവനം നിർമിക്കാനാണ് പദ്ധതി. പ്രായമായ വിധവയും കൂലിപ്പണി ചെയ്യുന്ന മകനും അടങ്ങുന്ന കുടുംബത്തിന് താമസ യോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്‌ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പൂർത്തീകരിക്കാൻ ലക്ഷ്യം വയ്ക്കുന്നത്.

റിപ്പോർട്ട്: ജോജി വഴുവാടി