മലയാളികള്‍ക്ക് മാത്രമായി ഒരു ഹോംസ്റ്റേ മാര്‍കട്‌പ്ലേസ് ഗൂഡ്ഹോള്‍ഡ് ഡോട്ട് കോം ആരംഭിച്ചിരിക്കുന്നു
Thursday, June 13, 2019 12:01 PM IST
മെല്‍ബണ്‍: മലയാളികള്‍ക്ക് മാത്രമായി ഒരു ഹോംസ്റ്റേ മാര്‍കട്‌പ്ലേസ്
ഗൂഡ്ഹോള്‍ഡ് ഡോട്ട് കോം ആരംഭിച്ചിരിക്കുന്നു . ഈ ഹോംസ്റ്റേ
മാര്‍കട്‌പ്ലേസിന്റെ പ്രത്യകത ഇതിലെ എല്ലാ ആതിഥേയരും അഥിതികളും
മലയാളികള്‍ മാത്രമായിരിക്കയും എന്നുള്ളതാണ് .

ആതിഥേയര്‍ക്ക് ഇത് അധിക വരുമാനമാര്ഗം എന്നതിനോടൊപ്പം
സുഹ്ര്‍ത്ബന്ധങ്ങള്‍ വ്യാപിക്കാന്‍ ഉള്ള ഒരു ഉപാധികൂടിയാണിത് .
ഒരു കിടപ്പുമുറിയെങ്കിലും വീട്ടില്‍ ഒഴിവുള്ള ലോകത്തിന്റെ ഏതൊരു
കോണിലും ഉള്ള മലയാളിക്കും നിങ്ങളുടെ സ്വകാര്യത
നഷ്ടപ്പെടാതെത്തന്നെ ഒരു ആതിഥേയന്‍ ആകാം. മറുനാടന്‍
മലയാളികള്‍ക്ക് അവരുടെ അടഞ്ഞുകിടക്കുന്ന വീടുകള്‍ അവര്‍ നാട്ടില്‍
ഇല്ലാത്തപ്പോള്‍ മറ്റു അഥിതികള്‍ക് നല്‍കാം. ഇതുവഴി നല്ല വരുമാനം
അവര്‍ക്ക് ലഭിയ്ക്കുന്നതാണ്.

നിങ്ങള്‍ക്കു പരിചിതമല്ലാത്ത ഒരു നാട് സന്ദര്ശിക്കുവാന്‍ ഒരുങ്ങുന്ന
നിങ്ങള്‍ക്ക് ഹോട്ടല്‍ വാടകയുടെ വളരെ ചെറിയ പങ്കുകൊടുത്തു നിങ്ങളുടെ
വീടിന്റെ അതെ ഊഷ്മളതയില്‍ സുരക്ഷിതമായി താമസിയ്ക്കനായി ഒരു ഇടം
ഈ വെബ്‌സൈറ്റ് വഴി തിരങ്ങെടുക്കാവുന്നതാണ്.