കേന്ദ്ര മന്ത്രി വി. മുരളീധരനു സ്‌നേഹാദരങ്ങളുമായി ഡിഎംഎ
Sunday, June 16, 2019 3:15 PM IST
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി. മുരളീധരനു സ്‌നേഹാദരങ്ങളുമായി ഡല്‍ഹി മലയാളി അസോസിയേഷന്‍. രാവിലെ പത്തിനു ഡോ. ബിശംബര്‍ ദാസ് മാര്‍ഗിലെ സ്വര്‍ണ ജയന്തി സദന്‍ ഡീലക്‌സിലെ വസതിയിലെത്തി ഡിഎംഎ ഭാരവാഹികള്‍ അദ്ദേഹത്തിനു സ്‌നേഹപ്പൂക്കള്‍ സമ്മാനിച്ചു.

പ്രസിഡന്റ് സി.എ. നായര്‍, വൈസ് പ്രസിഡന്റ് സി. കേശവന്‍ കുട്ടി, അഡീഷണല്‍ ജനറല്‍ സെക്രട്ടറി കെ. പി. ഹരീന്ദ്രന്‍ ആചാരി, ട്രെഷറര്‍ സി. ബി. മോഹനന്‍, ജോയിന്റ് ട്രെഷറര്‍ കെ. ജെ. ടോണി, ഇന്റേണല്‍ ഓഡിറ്റര്‍ ആര്‍. ജി. കുറുപ്പ്, ജോയിന്റ് ഇന്റേണല്‍ ഓഡിറ്റര്‍ പി. എന്‍. ഷാജി എന്നിവരാണ് ഡിഎംഎ. സംഘത്തില്‍ ഉണ്ടായിരുന്നത്.

കേന്ദ്ര സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ഏക മന്ത്രിയായി അധികാരമേറ്റ മുരളീധരന് ഡിഎംഎ നല്‍കിയ സ്‌നേഹാദരങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി