ഫൊറോന ഫെസ്റ്റ് "ഫെമിലിയ' ഓഗസ്റ്റ് 18 ന്
Wednesday, June 19, 2019 9:15 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ഏഴാം വാർഷികത്തോടനുബന്ധിച്ച് പാലം ഫൊറോനയുടെ കീഴിലുള്ള 6 ഇടവകകൾ ചേർന്ന് "ഫെമിലിയ' എന്ന പേരിൽ കുടുംബ സംഗമം നടത്തുന്നു. ഓഗസ്റ്റ് 18ന് (ഞായർ) സാന്തോം നഗറിലാണ് A-Block, MCD Communi ty Hal l , Near SFS School , Janakpuri ) സംഗമം.

രാവിലെ 10.30ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സംഗമത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. ഫോറോന ഫെസ്റ്റിന്‍റെ ലോഗോ പ്രകാശനം ജൂൺ 22ന് (ശനി) വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കുമെന്ന് ഫൊറോന വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്