"ഫമിലിയാ 2019' ലോഗോ പ്രകാശനം ചെയ്തു
Saturday, June 22, 2019 9:49 PM IST
ന്യൂഡൽഹി: പാലം ഫൊറോനായുടെ കീഴിലുള്ള 6 ഇടവകകൾ ചേർന്ന് നടത്തുന്ന "ഫമിലിയാ 2019' കുടുംബ സംഗമത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. കരോൾബാഗിലെ ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപത അർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം നിവർവഹിച്ചു. പാലം ഫൊറോനാ വികാരി ഫാ. എബ്രഹാം ചെമ്പോട്ടിക്കൽ, മറ്റു ഇടവക വികാരിമാർ , കോഓർഡിനേറ്റർ തോമസ് , കൈക്കാരന്മാർ, സിസ്റ്റേഴ്സ്, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ ,dsym ഭാരവാഹികൾ ,മതബോധന ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓഗസ്റ്റ് 18ന് (ഞായർ) സാന്തോം നഗറിലാണ് A-Block, MCD Community Hal l , Near SFS School , Janakpuri ) സംഗമം. രാവിലെ 10.30ന് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ സഹ കാർമികരായി ഫോറോനയിലെ എല്ലാ വൈദികരും പങ്കെടുക്കും. തുടർന്നു ജസ്റ്റീസ് കുര്യൻ ജോസഫിന്‍റെ ക്ലാസും വിവിധ ഇടവകകളുടെ കലാ സാംസ്കാരിക പരിപാടികളും വിൽ‌സൺ ചമ്പക്കുളത്തിന്‍റെ മാജിക് ഷോയും ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്