സ്വാതന്ത്ര്യദിനാവധി: സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി
Tuesday, July 30, 2019 10:01 PM IST
ബംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് ആറ് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. എണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്ക് ഏഴു സ്പെഷൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ ബസുകൾ‌ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും കർണാടക ആർ‌ടിസി അറിയിച്ചു.

അവധിയോടനുബന്ധിച്ച് കേരള ആർടിസിയും സ്പെഷൽ ബസുകൾ പ്രഖ്യാപിക്കും. നിലവിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലെ പതിവ് ബസുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇവ തീരുന്ന മുറയ്ക്ക് സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാനാണ് ഇരു ആർടിസികളും തീരുമാനിച്ചിരിക്കുന്നത്.

കർണാടക ആർടിസിയുടെ സ്പെഷൽ ബസുകൾ:

രാത്രി 9.12, 9.20: ബംഗളൂരു- എറണാകുളം വോൾവോ
രാത്രി 7.48: ബംഗളൂരു- കോട്ടയം വോൾവോ
രാത്രി 9.28, 9.42: ബംഗളൂരു- തൃശൂർ വോൾവോ
രാത്രി 9.38: ബംഗളൂരു- പാലക്കാട് വോൾവോ

ബംഗളൂരുവിലേക്കുള്ള സ്പെഷൽ ബസുകൾ

രാത്രി 8.28, 8.36: എറണാകുളം- ബംഗളൂരു വോൾവോ
വൈകുന്നേരം 6.12, 6.20: കോട്ടയം- ബംഗളൂരു വോൾവോ
രാത്രി 9.14, 9.18: തൃശൂർ- ബംഗളൂരു വോൾവോ
രാത്രി 9.18: പാലക്കാട്- ബംഗളൂരു വോൾവോ