മെൽബണിൽ നോന്പാചരണവും വാങ്ങിപ്പ് പെരുന്നാളും
Tuesday, August 13, 2019 10:20 PM IST
മെൽബൺ: സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ പ്രധാന പെരുന്നാളായ പരിശുദ്ധ കന്യാമറിയത്തിന്‍റെ വാങ്ങിപ്പ് പെരുന്നാളും 15 നോന്പാചരണവും ഓഗസ്റ്റ് ഒന്നു മുതൽ 18 വരെ നടക്കും.

ഓഗസ്റ്റ് 11 ന് വിശുദ്ധ കുർബാനന്തരം പെരുന്നാളിന് തുടക്കം കുറിച്ച് ക്ലെറ്റൺ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. സാം ബേബി കൊടിയേറ്റു കർമം നിർവഹിച്ചു.

14 ന് വൈകുന്നേരം വിശുദ്ധ കുർബാനയോടെ നോന്പാചരണം സമാപിക്കും. 17 നു (ശനി) സന്ധ്യ നമസ്കാരത്തിനുശേഷം റാസ, സുവിശേഷ പ്രസംഗം എന്നിവ നടക്കും. 18 നു (ഞായർ) രാവിലെ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, റാസ, ആശിർവാദം, നേർച്ച വിളന്പ് എന്നിവ നടക്കും. തുടർന്നു ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 11.30ന് ആരംഭിച്ച് ഉച്ചഭക്ഷണത്തോടെ സമാപിക്കും.

വിവരങ്ങൾക്ക്: 61 3 9383 7944.

റിപ്പോർട്ട്: തോമസ് പി. പണിക്കർ