ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം
Friday, August 16, 2019 9:39 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഡിഎംഎ വൈസ് പ്രസിഡന്‍റ് സി. കേശവൻകുട്ടി ത്രിവർണ പതാക ഉയർത്തി. ജനൽ സെക്രട്ടറി സി.ചന്ദ്രൻ, ജോയിന്‍റ് ട്രഷറർ കെ.ജെ.ടോണി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ രമാ സുനിൽ, അംബിക സുകുമാരൻ, സുജാ രാജേന്ദ്രൻ, എക്സ് ഒഫീഷ്യോ രവീന്ദ്രൻ പിരിയത്ത്, ആർ.കെ. പുരം ഏരിയ ചെയർമാൻ എ.എൻ. വിജയൻ, സെക്രട്ടറി ഒ. ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി