കെപിഎസി ജർമനി ഇന്ത്യൻ സ്വാതന്ത്ര്യസ്മരണ പുതുക്കി
Saturday, August 17, 2019 8:57 PM IST
കൊളോണ്‍: കൊളോണിലെ സാംസ്കാരിക സംഘടനയായ കേരള പീപ്പിൾസ് ആർട്സ് ക്ലബ് ജർമനി (കെപിഎസി) യുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനത്തിന്‍റെ സ്മരണ പുതുക്കി.

ഗുമ്മേഴ്സ്ബാഹ് നഗരത്തിന് അടുത്തുള്ള എംഗൽസ്കിർഷനിലെ പുത്തൻവീട്ടിൽ ഗാർഡൻസിൽ നടന്ന പരിപാടിയിൽ കെപിഎസി വൈസ് പ്രസിഡന്‍റ് ജോണ്‍ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ജർമനിയിലെ അറിയപ്പെടുന്ന നാടക കലാകാരനും എഴുത്തുകാരനുമായ ജോയി മാണിക്കത്ത് സന്ദേശം നൽകി. ജനറൽ സെക്രട്ടറി തോമസ് അറന്പൻകുടി, മാത്യു തൈപ്പറന്പിൽ, തോമസ് പഴമണ്ണിൽ, ജോസുകുട്ടി കളപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് ജോസ് കുന്പിളുവേലിൽ നന്ദി പറഞ്ഞു.

അടുത്തിടെ കേരളത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും ജീവൻ പൊലിഞ്ഞവർക്ക് യോഗം ആദരാഞ്ജ്ജലികൾ അർപ്പിച്ചു. പ്രളയക്കെടുതിയിൽ വീടും മറ്റു സാമഗ്രികളും നഷ്ടപ്പെട്ടവർക്ക് സാന്പത്തിക സഹായവും നൽകി. എത്രയും വേഗം അവർക്ക് പുനരധിവാസയോഗ്യമാക്കി കൊടുക്കണമെന്ന് സർക്കാരിനോട് യോഗം അഭ്യർഥിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ