ഡബ്ലിൻ: അയർലൻഡിൽ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മലയാളിയായ ശ്രീകാന്ത് സോമനാഥൻ(51) മരണമടഞ്ഞു. ഡബ്ലിൻ കരിക്കമൈൻസിലാണ് സംഭവം.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് നിഗമനം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
പന്തളം കൂരമ്പാല ചിത്രയിൽ പരേതനായ സോമനാഥന്റെയും ശകുന്തളയുടെയും മകനാണ്. ശ്രീനാഥിന് ഭാര്യയും ഒരു മകനും ഉണ്ട്. സഹോദരൻ ശ്രീജിത്ത്.