കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ "ദാ​വ​ണി പൊ​ന്നോ​ണം' റി​ലീ​സ് ചെ​യ്തു
Saturday, September 6, 2025 4:06 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: മൂ​ന്ന​ര​വ​യ​സു​കാ​ര​ന്‍ സ്റ്റെ​വി​ന്‍ ഷാ​ന്‍റി എ​ന്ന "കു​ട്ടൂ​സി​ന്‍റെ' പാ​ട്ടി​ന്‍റെ നി​റ​വി​ല്‍ പൊ​ന്നോ​ണ​ക്ക​ന​വു​ക​ളു​മാ​യി കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ഓ​ണ ആ​ല്‍​ബം "ദാ​വ​ണി പൊ​ന്നോ​ണം' പു​റ​ത്തി​റ​ങ്ങി.

ഗൃ​ഹാ​തു​ര​ത്വം എ​പ്പോ​ഴും നെ​ഞ്ചി​ലേ​റ്റു​ന്ന പ്ര​വാ​സ​ലോ​ക​ത്തി​ന്‍റെ ആ​ത്മ​ഹ​ര്‍​ഷ​മാ​ണ് ആ​ല്‍​ബ​ത്തി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ദാ​വ​ണി പൊ​ന്നോ​ണം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ജ​ര്‍​മ​നി​യി​ലെ നീ​ഡ​ര്‍​സാ​ക്സ​ന്‍ സം​സ്ഥാ​ന​ത്തി​ലെ എം​സ്ലാ​ന്‍റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഗ​സ്റ്റ് 30ന് ​ലിം​ഗ​ന്‍ ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​വേ​ള​യി​ലാ​ണ് ദാ​വ​ണി പൊ​ന്നോ​ണം റി​ലീ​സ് ചെ​യ്ത​ത്.

ഫാ. ​ഷൈ​ജു ജോ​ര്‍​ജ് (താ​ന​പ്പ​നാ​ല്‍) സി​എ​ഫ്ഐ​സി, ഫാ. ​മ​നോ​ജ് വെ​ട്ടം​ത​ട​ത്തി​ല്‍ സി​എ​ഫ്ഐ​സി, എ​സ്മ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ പു​തു​പ്പ​ള്ളി​മ്യാ​ലി​ല്‍, ധ​ന്യ ഷീ​ല സ​ണ്ണി, ജോ​ജി പു​ല്ലാ​പ്പ​ള്ളി​ല്‍ (മാ​വേ​ലി), ജോ​ബി ജോ​ര്‍​ജ് വ​ട്ട​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഗാ​നം വേ​ദി​യി​ല്‍ റി​ലീ​സ് ചെ​യ്ത​ത്.

അ​ബി​ന്‍ ടോം ​ലൂ​ക്കോ​സ്, ജ്യു​വ​ല്‍ റോ​ജി എ​ന്നി​വ​ര്‍ പ​രി​പാ​ടി മോ​ഡ​റേ​റ്റ് ചെ​യ്തു. ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ന​ന്ദി പ​റ​ഞ്ഞു. സ്റ്റെ​വി​ന്‍ ഷാ​ന്‍റി​യും ഋ​തി​ക സു​ധീ​റും ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ച ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത​വും ആ​ല്‍​ബ​ത്തി​ന്‍റെ സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച​ത് ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ്.




ഗാ​ന​ത്തി​ന്‍റെ ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ വി.​ജെ. പ്ര​തീ​ഷും ഓ​ട​ക്കു​ഴ​ല്‍ ലൈ​വ് ജോ​സ​ഫ് മാ​ട​ശേ​രി​യും കാ​മ​റ ബാ​ബു കൊ​ര​ട്ടി​യും എ​ഡി​റ്റ് ജോ​സ്ന ഷാ​ന്‍റി​യും അ​ധി​ക എ​ഡി​റ്റിം​ഗും ദൃ​ശ്യ​ങ്ങ​ളും ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ലും ആ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ചാ​ല​ക്കു​ടി ട്യൂ​ണ്‍​സ് സ്റ്റു​ഡി​യോ​യി​ല്‍ റി​ക്കാ​ര്‍​ഡ് ചെ​യ്ത ഗാ​ന​ത്തി​ന്‍റെ സൗ​ണ്ട് ഡി​സൈ​നിം​ഗ് ഡെ​ന്‍​സ​ണ്‍ ഡേ​വി​സും ആ​ണ് നി​ര്‍​വ​ഹി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് കേ​ര​ള​ത്തി​ലും ജ​ര്‍​മ​നി​യി​ലു​മാ​ണ്.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ഷീ​ന, ജെ​ന്‍​സ്, ജോ​യ​ല്‍ കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് ആ​ല്‍​ബ​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ള്‍.

">