ജ​ര്‍​മ​നി​യി​ലെ സീ​റോമ​ല​ങ്ക​ര സ​ഭ​യു​ടെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ബോ​ണി​ല്‍
Saturday, September 6, 2025 5:31 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ സീ​റോ​മ​ല​ങ്ക​ര സ​ഭ​യു​ടെ (ബോ​ണ്‍, കൊ​ളോ​ണ്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് മേ​ഖ​ല) നേ​തൃ​ത്വ​ത്തി​ലു​ള്ള തി​രു​വോ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ബോ​ണി​ല്‍ ന​ട​ക്കും.

രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ കു​ര്‍​ബാ​ന, ക​ലാ​പ​രി​പാ​ടി​ക​ള്‍, ഓ​ണ​സ​ദ്യ, ഓ​ണ​ക്ക​ളി​ക​ള്‍, തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.


ബോ​ണ്‍ വീ​ന​സ്ബ​ര്‍​ഗി​ലെ ഹൈ​ലി​ഗ് ഗൈ​സ്റ്റ് പ​ള്ളി​യി​ലും (Kiefernweg 22) ഹാ​ളി​ലു​മാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റ​വ. ഡോ. ​ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്തും എം​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.
">