വാ​ട്‌​ഫോ​ർ​ഡ് കെ​സി​എ​ഫ് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ശ​നി​യാ​ഴ്ച
Saturday, September 6, 2025 11:09 AM IST
അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
വാ​ട്‌​ഫോ​ർ​ഡ്: ല​ണ്ട​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും സാ​മൂ​ഹ്യ - സാം​സ്കാ​രി​ക - ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​മാ​യ കെ​സി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച വി​പു​ല​മാ​യി ന​ട​ക്കും. രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തോ​ടൊ​പ്പം കെ​സി​എ​ഫി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​വും ഹോ​ളി​വെ​ൽ ഹാ​ളി​ൽ വ​ച്ച് സം​യു​ക്ത​മാ​യി ന​ട​ക്കും.

പ്ര​മു​ഖ സം​ഗീ​ത ബ്രാ​ൻ​ഡാ​യ 7ബീ​റ്റ്സി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​നും ഗാ​യ​ക​നും സാ​മൂ​ഹ്യ-​ആ​ത്മീ​യ-​സാം​സ്കാ​രി​ക - ചാ​രി​റ്റി രം​ഗ​ങ്ങ​ളി​ൽ യു​കെ​യി​ൽ ശ്ര​ദ്ധേ​യ​നു​മാ​യ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

"കെ​സി​എ​ഫ് തി​രു​വോ​ണം 2025' ആ​ഘോ​ഷ​ത്തെ വ​ർ​ണാ​ഭ​മാ​ക്കു​വാ​ൻ ചെ​ണ്ട​മേ​ളം, തി​രു​വ​തി​ര, മോ​ഹി​നി​യാ​ട്ടം, ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ആ​ർ​എ​ൻ സിം​ഗേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യോ​ടൊ​പ്പം നൃ​ത്ത​നൃ​ത്യ​ങ്ങ​ളും കോ​മ​ഡി സ്കി​റ്റു​ക​ളും, ഡി​ജെ​യും ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​വും.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​വാ​ൻ മു​ൻ​കൂ​ട്ടി ത​ന്നെ സീ​റ്റ് റി​സ​ർ​വ് ചെ​യ്യ​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ സു​ര​ജ് കൃ​ഷ്ണ​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജെ​ബി​റ്റി, ഷെ​റി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി​മോ​ൻ 07727993229, ജെ​യി​സ​ൺ - 07897327523, സി​ബി - 07886749305.

Venue: Holywell Community Centre,Watford,Chaffinch Ln, WD18 9QD.
">