ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാഘോ​ഷം 27ന്
Saturday, September 13, 2025 3:10 PM IST
റോ​മി കു​ര്യാ​ക്കോ​സ്
ബോ​ൾ​ട്ട​ൺ: യു​കെ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ബി​എം​എ) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി "ചി​ങ്ങ​നി​ലാ​വ് 2025' ഈ ​മാ​സം 27ന് ​സം​ഘ​ടി​പ്പി​ക്കും.

ബോ​ൾ​ട്ട​ൺ ഫാ​ൻ​വ​ർ​ത്തി​ലെ ട്രി​നി​റ്റി ച​ർ​ച്ച് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ​രി​പാ​ടി. ഒ​രാ​ൾ​ക്ക് 15 പൗ​ണ്ടാ​ണ് പ്ര​വേ​ശ​ന ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ക​ലാ​ഭ​വ​ൻ ദി​ലീ​പും പി​ന്ന​ണി ഗാ​ന രം​ഗ​ത്തെ പ്ര​മു​ഖ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന "ചി​ങ്ങ​നി​ലാ​വ് കോ​മ​ഡി ആ​ൻ​ഡ് മ്യൂ​സി​ക്ക​ൽ മെ​ഗാ സ്റ്റേ​ജ് ഷോ' ​ആ​ണ് പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ൾ, തി​രു​വാ​തി​ര, ബി​എം​എ നൃ​ത്ത ക്ലാ​സി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, തു​ട​ങ്ങി നി​ര​വ​ധി ക​ലാ​വി​രു​ന്നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

താ​ല​പ്പൊ​ലി​യു​ടേ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടേ​യും ആ​ര​വ​ത്തോ​ടെ മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്നു​ള്ള​ത്തും തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്.


സ​ദ്യ ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ഇ​ത്ത​വ​ണ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​കി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ വേ​ദി: Trinity Church Hall, Market St Farnworth, Bolton BL4 8EX

ഓ​ണാ​ഘോ​ഷ ര​ജി​സ്ട്രേ​ഷ​ൻ ഫോം: https://forms.gle/rPW2U4HR5oAd5GrMA

ബി​എം​എ "സ്പോ​ർ​ട്സ് ഡേ'

​ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ "സ്പോ​ർ​ട്സ് ഡേ' ​ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്രാ​യ​മ​നു​സ​രി​ച്ച് വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്പോ​ർ​ട്സ് ഡേ ​വേ​ദി: Amblecote Playing Fields, Amblecote Dr W, Little Hulton M38 9UG

സ്പോ​ർ​ട്സ് ഡേ ​ര​ജി​സ്ട്രേ​ഷ​ൻ ഫോം: https://forms.gle/RwuVvtPgd93AoeRd6

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് (പ്ര​സി​ഡ​ന്‍റ്): 07872 514619, റോ​മി കു​ര്യാ​ക്കോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 07776 646163, ടോം ​ജോ​സ​ഫ് (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ട്ര​ഷ​റ​ർ): 07862 380730, ജി​സി സോ​ണി (ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ): 07789 680443.
">