ഫരീദാബാദ് രൂപതയിൽ സംയുക്ത വാർഷിക സമ്മേളനം
Saturday, September 7, 2019 6:03 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിൽ ഇടവക വികാരിമാരുടേയും കൈക്കാരന്മാരുടേയും അക്കൗണ്ടന്‍റുമാരുടേയും സംയുക്ത വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ജസോല ഫാത്തിമ മാതാ ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരുന്നു സമ്മേളനം.

വികാരി ജനറൽ മോൺ. ജോസ് വെട്ടിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓഡിറ്റർ ജോർജ് കുരുവിള ക്ലാസ് എടുത്തു. മാർ കുര്യാക്കോസ് ഭരണികുളങ്ങര സന്ദേശം നൽകി. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്