ജസോല പള്ളിയിൽ ഈവനിംഗ് വിജിൽ സെപ്റ്റംബർ 14 ന്
Friday, September 13, 2019 8:49 PM IST
ന്യൂ ഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ജാഗരണ പ്രാർഥന സെപ്റ്റംബർ 14 ന് (ശനി) നടക്കും. വൈകുന്നേരം 5 മുതൽ രാത്രി 9.30 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ നേതൃത്വം നൽകും.

ജപമാല, വിശുദ്ധ കുർബാന, കുമ്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്