"ഉല്ലാസോത്സവം' സെപ്റ്റംബർ 15 ന്
Friday, September 13, 2019 9:39 PM IST
ന്യൂഡൽഹി: ഡൽഹി മലയാളികളുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഉല്ലാസ് പന്തളം അവതരിപ്പിക്കുന്ന "ഉല്ലാസോത്സവം' സെപ്റ്റംബർ 15 ന് (ഞായർ) നടക്കും. വൈകുന്നേരം 4 ന് NCUI ഓഡിറ്റോറിയത്തിൽ (സിരി ഫോർട്ട്‌ ഓഡിറ്റോറിയത്തിനു സമീപം) ആണ് പരിപാടികൾ. കോമഡി ഷോ , ഗാനമേള , ഓണപരിപാടികൾ എന്നിവ ആഘോഷത്തിന്‍റെ ഭാഗമാണ്.

ഉല്ലാസ് പന്തളം, രശ്മി അനിൽ, അജി കൂത്താട്ടുകുളം , അനീഷ് ബാൽ, രഞ്ജിത് കണിച്ചുകുളങ്ങര , ബ്രിജിത് കോട്ടയം, കിഷോർ വർമ്മ, രാഹുൽ മോഹൻ, ശരണ്യ ശിവൻ, ആതിര ജനകൻ തുടങ്ങിയ കലാകാരൻമാർ പരിപാടിയിൽ അണിനിരക്കും

വിവരങ്ങൾക്ക്: 9810190263

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്