കോ​ർ​ക്കി​ൽ ചാ​രി​റ്റി മ്യൂ​സി​ക് ഷോ ​സെ​പ്റ്റം​ബ​ർ 28ന്
Tuesday, September 17, 2019 10:33 PM IST
കോ​ർ​ക്ക്: അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്കി​ൽ ചാ​രി​റ്റി മ്യൂ​സി​ക് ഷോ ​സം​ഘ​ടി​പ്പി​യ്ക്കു​ന്നു. സെ​പ്റ്റം​ബ​ർ 28 ന് ​ശ​നി​യാ​ഴ്ച കോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് (യു​സി​സി)​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​യ്ക്കും. മ​സാ​ല കോ​ഫി മ്യൂ​സി​ക് ബാ​ൻ​ഡാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​യ്ക്കു​ന്ന​ത്.

സം​ഗീ​ത​പ​രി​പാ​ടി​യി​ൽ ല​ഭി​യ്ക്കു​ന്ന ലാ​ഭം കേ​ര​ള​ത്തി​ലെ വ​യ​നാ​ട് ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​ണ് സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ട്ടി​രി​യ്ക്കു​ന്ന​ത്.
2014ൽ ​ആ​രം​ഭി​ച്ച മ​സാ​ല കോ​ഫി എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​ഗീ​ത​ഗ്രൂ​പ്പ് കാ​പ്പ ടി​വി​യി​ലെ മ്യൂ​സി​ക് മോ​ജോ എ​ന്ന മ്യൂ​സി​ക് ഷോ​യി​ലൂ​ടെ​യാ​ണ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​യ്ക്കു​ന്ന​ത്. ആ​ദ്യ അ​ര​ങ്ങേ​റ്റ​ത്തി​ലൂ​ടെ ത​ന്നെ ജ​ന​കീ​യ​മാ​യ മ​സാ​ല കോ​ഫി ഇ​ന്ത്യ​ൻ നാ​ടോ​ടി, ബ്ലൂ​സ്, പോ​പ്പ്, റോ​ക്ക് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സം​ഗീ​തം അ​വ​ത​രി​പ്പി​യ്ക്കു​ന്ന​ത്.

സ്ഥാ​പ​കാം​ഗം കൂ​ടി​യാ​യ പെ​ർ​ക്കു​ഷ്യ​നി​സ്റ്റ് വ​രു​ണ്‍ സു​നി​ലാ​ണ് ട്രൂ​പ്പി​ന്‍റെ ലീ​ഡ​ർ. സൂ​ര​ജ് സ​ന്തോ​ഷ് (സ​ഹ​സ്ഥാ​പ​ക​ൻ), ഡ്ര​മ്മു​ക​ളി​ൽ ദ​യാ ശ​ങ്ക​ർ(​ഡ്രം​സ്), പ്രീ​ത് പി.​എ​സ്, ഡേ​വി​ഡ് ക്രിം​സ​ണ്‍ (എ​ന്നി​വ​ർ ഗീ​റ്റാ​ർ), പോ​ളി (ബാ​സ്), ജോ ​ജോ​ണ്‍​സ​ണ്‍( കീ​ബോ​ർ​ഡ്) കൃ​ഷ്ണ രാ​ജ് (വ​യ​ലി​ൻ) എ​ന്നി​വ​രാ​ണ് ട്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ.

ഉ​രി​യാ​ടി, ഹ​ലോ ന​മ​സ്തെ, സോ​ളോ, ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ൽ തു​ട​ങ്ങി​യ മ​ല​യാ​ളം, ഹി​ന്ദി ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ ഇ​വ​ർ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ വീ​ണ്ടും ചേ​ക്കേ​റി. കേ​ര​ള​ത്തി​നു പു​റ​മെ ചെ​ന്നൈ, ഉൗ​ട്ടി, മ​ഥാ​പ്പൂ​ർ, ഹൈ​ദ​രാ​ബാ​ദ്, പോ​ണ്ടി​ച്ചേ​രി, ദു​ബാ​യ്, സിം​ഗ​പ്പൂ​ർ എ​ന്നി​വ കൂ​ടാ​തെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും മ​സാ​ല ട്രൂ​പ്പ് പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

ആ​ൽ ആ​യാ​ൽ ത​റ വേ​ണം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​രു​ടെ ഗാ​നം ഇ​വ​ർ ആ​ദ്യ​ത്തെ സിം​ഗി​ൾ വീ​ഡി​യോ ആ​ൽ​ബ​മാ​ക്കി 2016 ജൂ​ലൈ 23 ന് ​പു​റ​ത്തി​റ​ക്കി. സൗ​ന്ദ​ര്യ​മ​ത്സ​ര വി​ജ​യി​ക​ളാ​യ എ​യ്ലീ​ന കാ​ത​റി​ൻ അ​മോ​ണ്‍, രോ​ഹി​ണി മ​റി​യം ഇ​ടി​ക്കു​ള എ​ന്നി​വ​രെ മു​ൻ​നി​ർ​ത്തി​യാ​ണ് നാ​ടോ​ടി ഗാ​ന​മാ​യ ആ​ൽ ആ​യാ​ൽ ത​റ എ​ന്ന ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ ത​യ്യാ​റാ​ക്കി​യ​ത്. 2016 ന​വം​ബ​ർ 11 ന് ​ആ​ൽ​ബം ക​രി റി​ലീ​സ് ചെ​യ്തു. ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത കു​ഞ്ഞി​രാ​മാ​യ​ണം എ​ന്ന ചി​ത്ര​ത്തി​ൽ മ​ദ്യ നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ച് മ​സാ​ല കോ​ഫി ബാ​ൻ ആ​ക്ഷേ​പ​ഹാ​സ്യ​ഗാ​നം ആ​ല​പി​ച്ച​ത് വ​ള​രെ ഹി​റ്റാ​യി.

ക​ണ്ണീ​രും വേ​ദ​ന​യു​മാ​യി ക​ഴി​യു​ന്ന വ​യ​നാ​ട്ടി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു താ​ങ്ങും ത​ണ​ലു​മാ​യി മാ​റ്റാ​ൻ ഉ​പ​ക​രി​യ്ക്കു​ന്ന ചാ​രി​റ്റി ഷോ​യി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഷെ​റി 0858520202, സ​ണ്ണി 0876135515, ബി​ജു 0872953260, ഷാ​ജു, 0873205335, ഹ​രി 0879769468, ബി​ജോ​യ് 0894666940

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ