മ​യൂ​ർ വി​ഹാ​ർ ശാ​ഖ​യു​ടെ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷം
Wednesday, September 18, 2019 10:46 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ കീ​ഴി​ലെ മ​യൂ​ർ വി​ഹാ​ർ ശാ​ഖാ ന​ന്പ​ർ 4351-ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 165-ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.

2019 സെ​പ്റ്റം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ലെ ​പ്രാ​ചീ​ൻ ശി​വാ​ല​യ​യി​ൽ ദൈ​വ​ദ​ശ​കാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന, ശാ​ഖ​യി​ലെ ക​ലാ​കാ​രന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഗു​രു​ദേ​വ ഗാ​ന​ങ്ങ​ൾ, ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ എ​ന്നി​വ അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ച​ത​യ സ​ദ്യ​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി