മെൽബൺ സെന്‍റ് മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ സെപ്റ്റംബർ 22 ന്
Saturday, September 21, 2019 3:37 PM IST
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാൾ സെപ്റ്റംബർ 22 ന് (ഞായർ) സെന്‍റ് മാത്യൂസ് ചർച്ച് ഫോക്നറിൽ നടക്കും. കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യ കാർമികത്വം വഹിക്കുന്ന തിരുനാളിന് മെൽബൺ കെസിവൈഎൽ യുവജനങ്ങളാണ് പ്രസുദേന്തിമാരാകുന്നത്. പന്ത്രണ്ട് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും ഇതോടൊപ്പം നടക്കും.

ഉച്ചകഴിഞ്ഞ് 2.15 ന് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്നു ആഘോഷമായ പ്രദക്ഷിണവും വിശുദ്ധകുർബാനയുടെ വാഴ്വും ഉണ്ടായിരിക്കും. മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ വിശിഷ്ടാഥിതിയാകുന്ന കലാവിരുന്നിൽ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെ വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികൾ നടക്കും.

ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കൈക്കാരന്മാരായ ഷിനു ജോൺ, ആന്‍റണി പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ഷിജു ചേരിയിൽ, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായിവരുന്നു.

റിപ്പോർട്ട്: സോളമൻ ജോർജ്