കേരളത്തിന്‍റെ അതിജീവനത്തിനു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൈത്താങ്ങ്
Tuesday, September 24, 2019 10:26 PM IST
ന്യൂഡൽഹി: ഡൽഹി, ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം കേരളത്തിലെ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ കൃഷ്ണഗിരിയിൽ നിർമിച്ച ഭവനത്തിന്‍റെ കൂദാശകർമ്മവും താക്കോൽദാനവും സെപ്റ്റംബർ 26 ന് (വ്യാഴം) നടക്കും.

ഉച്ചകഴിഞ്ഞ് 2.30 ന് വയനാട് മീനങ്ങാടി സെന്‍റ് പീറ്റേഴ്‌സ് ഓർത്തഡോക്സ്‌ വികാരി ഫാ. സാംസൺ എം. സൈമൺ, മുൻ വികാരി ജോസഫ് പി. വർഗീസ്, ന്യൂഡൽഹി ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹവികാരി ഫാ. പത്രോസ് ജോയ് എന്നിവർ കാർമികത്വം വഹിക്കും.

പ്രളയത്തിൽ തകർന്നുപോയ വീടിനുപകരം 2 കിടപ്പുമുറി, ഹാൾ, മറ്റു അടിസ്ഥന സൗകര്യങ്ങൾ എന്നിവയോടുകൂടിയ ഭവനത്തിന്റെ നിർമാണം മൂന്നു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രായമായ വിധവയും കൂലിപ്പണി ചെയുന്ന മകനും അടങ്ങുന്ന കുടുംബത്തിന്‍റെ താമസ യോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിലൂടെ സാക്ഷാത്കരിക്കുന്നത്.

റിപ്പോർട്ട്:ജോജി വഴുവാടി