ഷാലിമാര്‍ ഗാര്‍ഡന്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷൻ ഓണാഘോഷം 29 ന്
Tuesday, September 24, 2019 10:28 PM IST
സാഹിബാബാദ്‌: ഷാലിമാര്‍ ഗാര്‍ഡന്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 29 ന് (ഞായർ) ഷാലിമാർ ഗാർഡൻ എക്സ്റ്റൻഷൻ 2-ലുള്ള കുട്ടികളുടെ പാർക്കിൽ നടക്കും.

രാവിലെ 9 ന് സാംസ്കാരിക സമ്മേളനം കലാഭവൻ പ്രജിത്ത് ഉദ്ഘാടനം ചെയ്യും. തുടർന്നു കലാപരിപാടികൾ, വനിതാ വിംഗിന്‍റെ ചെണ്ടമേളം, തിരുവാതിരകളി, പൂക്കള മൽസരം, മാവേലിയെ വരവേൽക്കൽ, ഓണസദ്യ എന്നിവയ്ക്കു ശേഷം 'വോയ്സ് ഓഫ് ഷാലിമാർ' അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്