കേരള സമാജം സിറ്റി സോണ്‍ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
Saturday, September 28, 2019 3:12 PM IST
ബംഗളൂരു: കേരളസമാജം സിറ്റി സോണും കോട്ടക്കൽ ആര്യവൈദ്യശാലയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ബൊമ്മനഹള്ളി ബേഗുർ റോഡിലുള്ള സെന്‍റ് ഫ്രാൻസിസ് സ്കൂളിൽ നടന്നു.

ക്യാമ്പിന്‍റെ ഉദ്ഘാടനം കോട്ടക്കൽ ആര്യവൈദ്യശാലയുടെ ബംഗളൂരു ബ്രാഞ്ച് മാനേജരും ബോർഡ്‌ ഓഫ് ട്രസ്റ്റ്‌ അംഗവും ആയ ഡോക്ടർ സുജിത് വാരിയർ നിർവഹിച്ചു. കേരള സമാജം
സിറ്റി സോണ്‍ ചെയര്‍മാന്‍ മനു കെ.വി. അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണൻ, ജനറല്‍ സെക്രട്ടറി റെജി കുമാർ, സോൺ കൺവീനർ ലിന്‍റോ കുര്യൻ, ഡോ. അമ്പിളി കൃഷ്ണൻ, വിനേഷ് എന്നിവർ സംസാരിച്ചു. ശ്രീജിത്ത്‌, രജൻ കിഴിമുറി, രാമചന്ദ്രൻ, മനോജ്‌, സനിജ, ഓമന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്കു ശേഷം ആവശ്യമായ ചികിത്സ നിർദേശവും ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും തുളസി ചെടിയും നൽകി. ഇരുന്നൂറിലധികം രോഗികള്‍ ക്യാമ്പില്‍ ചികിത്സ തേടി എത്തി.