ദ്വാരക മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Thursday, October 3, 2019 7:57 PM IST
ന്യൂ ഡൽഹി: ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്‍റ് സുരേഷ് ബാബു, മുൻ പ്രസിഡന്‍റ് ഗോപിനാഥൻ നായർ എന്നിവർ സംയുക്തമായി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.

തിരുവാതിരയും വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി സംഘടിപ്പിച്ച വടംവലി മത്സരങ്ങൾ ഏറെ ആവേശം പുലർത്തി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്