ദ്വാരകയില്‍ കഥകളി ക്ലാസുകൾ
Tuesday, October 8, 2019 7:35 PM IST
ന്യൂഡൽഹി: ദ്വാരകയിലെ മന്നം ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ വിജയദശമി ദിനമായ ഒക്ടോബർ എട്ടിന് പുതിയ കഥകളി ക്ലാസുകളും ബാച്ചുകളും ആരംഭിച്ചു. ഡല്‍ഹി NSS ന്‍റെ സാംസ്ക്കാരിക വിഭാഗമായ സര്‍ഗകലാവേദിയുടെ ആഭിമുഖ്യത്തില്‍ കഥകളിക്ക് പുറമെ ചെണ്ട, മദ്ദളം, ചുട്ടി, സംഗീതം, മോഹിനിയാട്ടം ക്ലാസുകളും ഉണ്ടായിരിക്കും. ഡല്‍ഹി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളിയിലെ പ്രമുഖരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍.

വിവരങ്ങൾക്ക്: ഡി. രവീന്ദ്രനാഥന്‍ പിള്ള 9891327820, കൃഷ്ണന്‍കുട്ടി 9971335937.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്