മറിയം ത്രേസ്യയുടെ തിരുശേഷിപ്പിനു സ്വീകരണം നൽകി
Tuesday, October 8, 2019 9:47 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പിനു സെക്ടർ 2 -ഇൽ ഉള്ള സെന്‍റ് തോമസ് ദേവാലയത്തിൽ സ്വീകരണം നൽകി.

ആയാനഗർ സെന്‍റ് മേരീസ് ദേവാലയത്തിൽ നിന്നെത്തിയ തിരുശേഷിപ്പ് റവ. ഡോ. പയസ് മലേകണ്ടത്തിൽ, കൈക്കാരൻ റെജി നെല്ലിക്കുന്നത്ത് എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്നു പ്രദക്ഷിണമായി പള്ളിയിൽ എത്തി പ്രാർഥനകൾ നടത്തി. മറിയം ത്രേസ്യയുടെ ജീവചരിത്രം വായിച്ചു . രൂപം മുത്തലിനു ശേഷം ബെർസറായി സെന്‍റ് പീറ്റേഴ്സ് ഭവനിൽ എത്തിച്ചു .

തിങ്കൾ വൈകുന്നേരം 5 .30 നു വാഹനഘോഷയാത്രയായി LADOSARAI LITTLE ഫ്ലവർ
ദേവാലയത്തിൽ എത്തിച്ചേരും

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധ ആയി പ്രഖ്യാപിക്കുന്ന ചടങ്ങുകൾ ഒക്ടോബർ 13 നു നടക്കും സെപ്റ്റംബർ 15 മുതൽ തുടങ്ങിയ തിരുശേഷിപ്പ് പ്രയാണം ഫരീദാബാദ് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും എത്തി ഒക്ടോബർ 30 നു സമാപിക്കും.