യുവാക്കള്‍ക്ക് അവസരമൊരുക്കി കേരളസമാജം തൊഴില്‍ മേള
Friday, October 11, 2019 2:54 PM IST
ബംഗളൂരു: കേരളസമാജം യൂത്ത് വിംഗ് സംഘടിപ്പിച്ച തൊഴില്‍ മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഗസ്ത്യ ചാരിറ്റബിള്‍ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ തൊഴില്‍ മേളയില്‍ മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു.

രാവിലെ ആരംഭിച്ച തൊഴില്‍ മേള കസ്റ്റംസ് ജോയിന്‍റ് കമ്മീഷണര്‍ പി. ഗോപകുമാര്‍ ഐആര്‍എസ് ഉദ്ഘാടനം ചെയ്തു. കേരളസമാജം യൂത്ത് വിംഗ് ചെയര്‍മാന്‍ സുധീഷ്‌ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍,
അഗസ്ത്യ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സൺ സാഷ, കേരളസമാജം ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, വി.എല്‍. ജോസഫ്, യൂത്ത് വിംഗ് കണ്‍വീനര്‍ ജയപ്രകാശ്, രക്ഷാധികാരി അനീഷ്‌ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തൊഴില്‍ മേളയില്‍ 53 കമ്പനികള്‍ പങ്കെടുത്തു. ഐടി, നോണ്‍ ഐടി, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് , സോഫ്റ്റ്‌വെയര്‍, സെയില്‍സ് ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്, ബിപിഒ എന്നീ വിവിധ മേഖലകളില്‍ ഉള്ള ഒഴിവുകളിലേക്കാണ് മേളയില്‍ റിക്രൂട്ട്മെന്‍റ് നടന്നത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും അവസരങ്ങള്‍ ലഭിച്ചു.

എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദക്കാര്‍ വരെ പങ്കെടുത്ത മേളയില്‍ ആയിരത്തി ഇരുനൂറിലധികം പേരെ പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുത്തു. അവര്‍ക്ക് കമ്പനികള്‍ നേരിട്ട് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കും.തൊഴില്‍മേളക്ക് യൂത്ത് വിംഗ് ചെയര്‍മാന്‍ സുധീഷ്‌ പരമേശ്വരന്‍, കണ്‍വീനര്‍ ജയപ്രകാശ്, രക്ഷാധികാരി അനീഷ്‌ കൃഷ്ണന്‍, വി.കെ. ശ്രീദേവി, ശ്രദ്ധ, വൈഷ്ണവി, ജിതു, രജീഷ് , ഷാജു, സുജിത്ത് ലാല്‍, സന്ദീപ്‌ സുകുമാര്‍, അജിത്‌ കുമാര്‍ , വിനീത് , ഉദയ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.