ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ തിരുനാൾ 27 ന്
Thursday, October 24, 2019 8:42 PM IST
ന്യൂഡൽഹി:ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 27 ന് (ഞായർ) ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ രാവിലെ 11 നാണ് തിരുക്കർമങ്ങൾ.

ആഘോഷമായ തിരുനാൾ കുർബാന, രൂപം വെഞ്ചരിപ്പ് , പ്രസുദേന്തി വാഴ്ച , ലദീഞ്ഞ് എന്നിവക്ക് റവ. ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിക്കും.

പ്രസുദേന്തിമാരാകാൻ താല്പര്യമുള്ളവർ കൈക്കാരൻമാരുമായി ബന്ധപ്പെടുക ഫോൺ : 9136241312.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്